ഊര്‍ജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 14 മുതല്‍ 28 വരെ ഊര്‍ജ്ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണമായി ആചരിക്കുകയാണ്. വയറിളക്കരോഗമുള്ള കുട്ടികള്‍ക്ക് ഒ .ആര്‍ .എസ് , സിങ്ക്ഗുളികകള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആര്‍.എസ്, സിങ്ക് ഗുളികകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടന്നു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങ് പന്തളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി. ബി. അനീഷ് മോന്‍,ഗീതാറാവു, ലാലിജോണ്‍, മോനിബാബു, ഡോ. കെ.കെ ശ്യാംകുമാര്‍ ,ഡോ.സി.എസ് നന്ദിനി, ഡോ.ആന്‍സിമേരി അലക്സ്, കെ.യു മുരളീധരന്‍, ടി.കെ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ അഞ്ച് വയസിന് താഴെപ്രായമുള്ള കുട്ടികളുടെ വീടുകളില്‍ ഒ.ആര്‍.എസ് എത്തിക്കുകയും അമ്മമാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.

വയറിളക്കം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയവെള്ളം മാത്രം കുടിക്കുക.നഖങ്ങള്‍ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
പൊട്ടലുള്ളതോ കേടു വന്നതോ ആയ പഴങ്ങള്‍ കഴിക്കാതിരിക്കുക.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എപ്പോഴും മൂടിവെക്കുക.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക.
പാദരക്ഷകള്‍ ധരിക്കുക.തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക.
ഉപയോഗശേഷം വലിച്ചെറിയാതിരിക്കുക.പരിസരശുചിത്വം പാലിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...