ഇടുക്കി: മാത്യു കുഴല്‍നാടന് അര്‍ഹമായ നടപടിയിലേക്കാണ് സംഭവങ്ങള്‍ എത്തിയിരിക്കുന്നതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്. വിജിലന്‍സ് അന്വേഷണത്തെ എല്ലാതരത്തിലും സ്വാഗതം ചെയ്യുന്നു. കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ് ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടില്ലെന്നും വര്‍ഗീസ് പറഞ്ഞു.
‘ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ക്വാറിയുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി കൊണ്ടിരുന്നത് കുഴല്‍നാടനാണ്. ഇതൊക്കെ ഉപയോഗപ്പെടുത്തി പരമാവധി പണം സമ്പാദിച്ചിട്ടുണ്ട്. അതിന്റെ ദുരന്തമാണ് ഇപ്പോള്‍ തേടി എത്തിയിരിക്കുന്നത്.’ ചിന്നക്കനാല്‍ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്നും സിവി വര്‍ഗീസ് പറഞ്ഞു.