രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. തെറ്റിനെ തെറ്റുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ല. സിപിഐഎമ്മിന് ഇതിൽ ഇടപെടാൻ എന്ത് ധാർമികതയുണ്ട് എന്ന് അവരെ ഓർമ്മിപ്പിക്കുന്നു എന്ന് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. റീലും റിയലും ഇക്കാലത്ത് പ്രാധാന്യമുള്ളതാണ്. റിയൽ ഇല്ലാതെ റീൽ വന്നാൽ അത് നിലനിൽക്കില്ല. ഭൂപതിവ് ചട്ടഭേദഗതിയിൽ സർക്കാരിനെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തി. സർക്കാർ എന്തോ ഒരു വലിയ കാര്യം ചെയ്തു എന്ന് പറയുന്നു. കുരുക്കഴിയുന്നു എന്നാണ് പ്രചരിപ്പിച്ചത്.  ശരിക്കും കുരുക്കു മുറുക്കിയതാണ്. 2024 ജൂൺ വരെ ആ സമയത്ത് നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇനി കിട്ടാൻ പട്ടയങ്ങളിൽ ഇനി ഒരുതരത്തിലുള്ള നിർമ്മാണവും നിയമപരമല്ല. ഇടുക്കിയിൽ  നടത്തുന്ന വികസന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമായി മാറും. ഇതുവരെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് മാത്രമാണ് ഗുണം. ഇനി നിർമ്മിക്കാൻ ബുദ്ധിമുട്ടാണ്.

സാങ്കേതികത്വം ഉള്ളതുകൊണ്ട് സാധാരണക്കാരന് ബാധിക്കുമ്പോഴെ ഈ വിഷയം അറിയൂ. കോൺഗ്രസ് രാഷ്ട്രീയമായി ഈ വിഷയം ഏറ്റെടുക്കും. ഇടുക്കി ജനത ഇരട്ടി നികുതി അടക്കേണ്ടി വരും. മലയോര ജനതയെ പിഴിയുകയാണ് ലക്ഷ്യം. ഇത് ജനങ്ങളെ ബോധ്യപെടുത്തും. ജനവിരുദ്ധ നടപടി സാധാരണക്കാരുടെ ആവശ്യങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്. എ.ആർ ക്യാമ്പിൽ ഇന്നലെ പോലീസ് സ്വീകരിച്ചത് പതിവില്ലാത്ത ശൈലി. അറസ്റ്റ് ചെയ്തവരെ സന്ദർശിക്കാൻ ചെന്നപ്പോൾ കയറ്റിയില്ല. പൊതുരംഗത്ത് നിൽക്കുന്നവരുടെ ഏറ്റവും വലിയ ശക്തിയാണ് ധാർമ്മിക ശക്തി. എണ്ണം കൊണ്ട് വ്യക്തികളുടെ കരുത്ത് കണക്കാക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....