യൂത്ത് ലീഗ് പ്രതിഷേധത്തിന് പിന്നാലെ അനുനയശ്രമവുമായി മാത്യു കുഴൽനാടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യൂത്ത് ലീഗ് പ്രതിഷേധത്തിന് പിന്നാലെ അനുനയശ്രമവുമായി മാത്യു കുഴൽനാടൻ. ലീഗ് നേതാക്കളെ കുഴൽനാടൻ ബന്ധപ്പെട്ടു. ലീഗിനെ വിമർശിച്ചിട്ടില്ലെന്നും, തൻ്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് കുഴൽ നാടന്റെ വിശദീകരണം. മുസ്‌ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതാണ് യൂത്ത് ലീഗിന്റെ പ്രതിഷേധത്തിന് കാരണം. പിന്നാലെ കുഴൽനാടൻ്റെ കോലം കത്തിച്ചും ഫ്ലക്സ്ബോര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് എത്തി. മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി സതീശനെ ലീഗ് പിന്തുണച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ പ്രസ്താവനയൊക്കെ വി.ഡിയെ പിന്തുണക്കുന്ന തരത്തിലായിരുന്നു.

കണ്ണൂര്‍ ഇരിക്കൂറിലാണ് മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിത്. ഫ്ലക്സിൽ മാത്യു കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെന്നും പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നമായിരുന്നു വാചകങ്ങള്‍. മൂവാറ്റുപുഴയിലാണ് മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയും ഫ്ലക്സ് കത്തിച്ചും യൂത്ത് ലീഗ് പ്രതിഷേധിച്ചത്. ഫ്ലക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടേയും വി.ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു. ഇവര്‍ ഇനി നാടുനയിക്കട്ടെ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയായിരുന്നു പ്രതിഷേധം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...