സ്‌കൂളുകളില്‍ കെഎസ്ഇബി പരിശോധന പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എം എല്‍ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്‌കൂളുകളില്‍ കെഎസ്ഇബി സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദേശം. സ്‌കൂള്‍ പരിസരത്ത് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ്, ലൈന്‍ എന്നിവയില്ലെന്ന് ഉറപ്പാക്കണം. പെരിങ്ങര പഞ്ചായത്തിലെ മൂന്നൊന്നില്‍പടി തോട്ടിലെ സര്‍വേ നടപടി പൂര്‍ത്തിയാക്കണം. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് വകുപ്പുകള്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി പറഞ്ഞു. പള്ളിക്കല്‍, ചായലോട് പ്രദേശത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കെണമെന്നും നിര്‍ദേശിച്ചു.

തെങ്ങമം – കൊല്ലായിക്കല്‍ പാലത്തിന് സമീപമുള്ള റോഡിലെ ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റുമുള്ള വെള്ളകെട്ട് പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു.
ജില്ലയില്‍ ഫിറ്റ്‌നെസ് ഇല്ലാതെ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ചില സ്‌കൂളുകളില്‍ കാലപഴക്കമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങളുണ്ട്. അവ അടിയന്തിരമായി പൊളിച്ച് നീക്കുന്നതിന് ജില്ലാ പഞ്ചയാത്ത് സെക്രട്ടറി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. പൊതുയിടങ്ങളില്‍ ഭീഷണിയായുള്ള മരങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവി മുറിച്ച് മാറ്റണം. സ്വകാര്യ ഭൂമിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഭൂഉടമ മുറിച്ചു മാറ്റാത്തപക്ഷം പഞ്ചായത്ത് കര്‍ശന നടപടി സ്വീകരിക്കണം. മഴ ശക്തമായ സാഹചര്യത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...