മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 39,650 രൂപ സംഭാവന നല്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായമായി വിഷു കൈനീട്ടവും സംഭാവനകളുമായി തന്റെ കൈവശം ലഭിച്ച പണവും ചെക്കുകളും മാത്യു ടി. തോമസ് എം.എല്‍.എ ജില്ലാ കളക്ടര്‍ പി.ബി നൂഹിനു കൈമാറി. വിവിധ ആളുകള്‍ നല്‍കിയ 39,650 രൂപയാണ് എം.എല്‍.എ കൈമാറിയത്.
തിരുവല്ല കുറ്റൂര്‍ മണിമലയില്‍ നിരഞ്ചന, സായ് ലക്ഷ്മി, ആവണി, അമേയ എന്നിവര്‍ക്കു വിഷു കൈനീട്ടമായി ലഭിച്ച 5150 രൂപ, കവിയൂര്‍ ശിവാനി ശിവദാസ്, ആദര്‍ശ്, ആഷിക്, അനാമിക, നിധിന്‍, ദുര്‍ഗ, ആദിദേവ് എന്നിവര്‍ക്കു വിഷു കൈനീട്ടമായി ലഭിച്ച 2000 രൂപ എന്നിവയും കവിയൂര്‍ കുടുംബശ്രീ അമ്മ ബഡ്ജറ്റ് ഹോട്ടല്‍ ഉടമ നല്‍കിയ 3500 രൂപയും ഇതില്‍പ്പെടും. കൂടാതെ വിവാഹത്തിന്റെ സംഭാവനയായി കുറ്റൂര്‍ ഈസ്റ്റില്‍ നിന്നും പുഷ്പമംഗലത്ത് പ്രശാന്ത്, അഞ്ചന എന്നിവര്‍ 3000 രൂപ, സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിച്ച നെടുമ്പ്രം പൊടിയാടി ലക്ഷ്മിഭവന്‍ ഗീതാ ഗണേശന്‍, ഗണേശന്‍, നീതു എന്നിവര്‍ ചേര്‍ന്ന് 3000 രൂപ, അഭിരാമം മനക്കച്ചിറ തിരുവല്ലയില്‍ രാജന്‍ ബാബുവില്‍ നിന്നും 10,000 രൂപയുടെ ചെക്ക്, മഞ്ഞാടി ഊര്യത്തറ മേരിക്കുട്ടി വര്‍ഗീസ് നല്‍കിയ 13,000 രൂപയുടെ ചെക്ക് എന്നിവ ഉള്‍പ്പെടെ 16,650 രൂപയും 23,000 രൂപയുടെ ചെക്കുമാണ് മാത്യു ടി. തോമസ് എം.എല്‍.എ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...