മാത്യു കുഴൽനാടനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം. മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ വാങ്ങിയ സ്ഥലത്തെ കുറിച്ച് നല്‍കിയ കണക്കുകളില്‍ ക്രമക്കേട് ഉണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹന്‍ പറഞ്ഞു. ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും നികുതി വെട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് ആരോപണം. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് കുഴല്‍നാടന്റെയും കൂട്ടു കക്ഷികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുത്തുവെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. 2021 മാര്‍ച്ച് 18നാണ് 561/21 നമ്പര്‍ പ്രകാരം ആധാരം രജിസ്റ്റര്‍ ചെയ്തത്. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ കുഴല്‍നാടന്‍ വ്യക്തമാക്കുന്നുണ്ടെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും ആരോപണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...