കാസർകോട് മദ്രസയിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് വിദ്യാനഗര്‍ എരുതുംകടവ് ജമാഅത് കമ്മിറ്റിയില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്കിടെ, ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഉന്തും തള്ളും. ജമാഅത് അങ്കണത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ഇവിടെ ജമാഅത് കമിറ്റി നിലവിലില്ല. അധികാര തര്‍ക്കം നില നില്‍ക്കുന്നതിനിടെയാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തല്‍ നടന്നത്. മുന്‍ ജമാഅത് അംഗമായിരുന്ന മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത് പ്രസിഡന്റ് ജലീലും ചേര്‍ന്നാണ് മുഹിയിദ്ദീന്‍ ജമാഅതിന് കീഴിലുള്ള സിറാജുല്‍ ഉലൂം മദ്‌റസ അങ്കണത്തില്‍ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചത്. പതാക ഉയര്‍ത്തി കൊണ്ടിരിക്കുന്നതിനിടെ ജലീല്‍ മുഹമ്മദിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

ഒരു വര്‍ഷം മുമ്പ് എരുതുംകടവ് ജമാഅത് കമിറ്റിയെ തിരഞ്ഞെടുക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജനറല്‍ ബോഡി യോഗം അലസിപ്പിരിഞ്ഞിരുന്നു. മുസ്ലിം ലീഗിലെ തന്നെ ഇരുവിഭാഗങ്ങള്‍ തമ്മിലാണ് പ്രശ്‌നം. മദ്‌റസാ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുമ്പില്‍ വെച്ചാണ് കയ്യാങ്കളി നടന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...