ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനാകും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത ഓർത്തഡോക്സ് സഭാധ്യക്ഷനാകും. എപ്പിസ്കോപ്പൽ സുന്നഹദോസിൽ ഇതുസംബന്ധിച്ച് തീരുമാനമായി. മാനേജിങ് കമ്മിറ്റി ഔദ്യോഗികമായി മലങ്കര അസോസിയേഷന് മെത്രാപ്പൊലിത്തയുടെ പേര് നിർദേശിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.

സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ഇന്നു ചേർന്ന സിനഡിൽ സഭയിലെ 24 മെത്രാപ്പൊലീത്തമാർ പങ്കെടുത്തു. സിനഡ് ഏകകണ്ഠമായാണ് മാത്യൂസ് മാർ സേവേറിയോസിനെ നാമനിർദേശം ചെയ്തത്. ഒക്ടോബർ 14 ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം സിനഡ് നിർദേശം അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്ക ബാവയും മലങ്കര മെത്രാപ്പൊലീത്തയുമായി മാത്യൂസ് മാർ സേവേറിയോസ് അവരോധിക്കപ്പെടും.

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. 1949 ൽ കോട്ടയം വാഴൂരിലാണ് അദ്ദേഹത്തിന്റെ ജനനം. 1978 ൽ വൈദികനായി. 1993 ലാണ് കണ്ടനാട് വെസ് ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി തെരഞ്ഞെടുത്തത്. മുൻ സഭാ സുന്നഹദോസ് സെക്രട്ടിയായും സേവനം അനുഷഠിച്ചിട്ടുണ്ട്. പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തതോടെയാണ് ഓർത്തഡോക്സ് സഭ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...