കണക്ക് ടീച്ചർ തല്ലി – നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കണക്ക് അധ്യാപിക തല്ലിയെന്ന പരാതിയുമായി വിദ്യാ‍ർത്ഥി പോലീസ് സ്റ്റേഷനിൽ. അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാണ് വിദ്യാ‍ർത്ഥിയുടെ ആവശ്യം. വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടിയോട് സ്നേഹത്തോടെ പെരുമാറുന്ന എസ് ഐ രമാ ദേവിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായിരിക്കുകയാണ്. ഹൈദരാബിൽ നിന്നുള്ളതാണ് വീഡിയോ.

മൂന്നാം ക്ലാസിൽ പഠിക്കുന്ന അനിൽ എന്ന കുട്ടിയാണ് അധ്യാപികക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂളിന് 200 മീറ്റർ അടുത്തുള്ള സ്റ്റേഷനിലെത്തിയത്. ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ കുട്ടി നടന്ന് സ്റ്റേഷനിലെത്തുകയായിരുന്നു. ക്ലാസിൽ ബഹളം വെച്ചതിനും പഠിക്കാത്തനുമാണ് തന്നെ അധ്യാപക തല്ലിയതെന്ന് കുട്ടി പറഞ്ഞു. പറയുന്നത് മുഴുവൻ എസ്ഐ രമാദേവി കേട്ടു. തുട‍ർന്ന് സ്കൂളിലെത്തി കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കി. കുട്ടികളെ തല്ലരുതെന്ന് അധ്യാപകരോട് പറഞ്ഞു. ടീച്ചറും കുട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീ‍ർപ്പാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....