മത്സ്യഫെഡ് അഴിമതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മത്സ്യഫെഡില്‍ കോടികളുടെ തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ ജീവനക്കാര്‍ക്കു കൂട്ടസ്ഥലംമാറ്റം. ഭരണസൗകര്യത്തിനെന്നാണു വിശദീകരണമെങ്കിലും തട്ടിപ്പിന്റെ കൂടുതല്‍ കഥകള്‍ ചോരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയെന്നാണു സൂചന. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലെ 12 ഉദ്യോഗസ്ഥരെ യാണു സ്ഥലം മാറ്റിയത്. ഒരു കോടിയോളം രൂപയുടെ തട്ടിപ്പു കണ്ടെത്തിയ കൊല്ലം ശക്തികുളങ്ങരയിലെ കോമണ്‍ പ്രീ പ്രോസസിങ് സെന്ററിലെ ഉദ്യോഗസ്ഥയെ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്.

മത്സ്യഫെഡിലെ അനധികൃത നിയമനങ്ങള്‍ വന്‍വിവാദമായതോടെ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥന്റെ വിശ്വസ്തനെ നിയമിച്ചതും ചര്‍ച്ചയായി. താല്‍ക്കാലിക നിയമനം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഓഫിസില്‍ നിന്നു ചോരാതിരിക്കാനുള്ള മുന്‍കരുതലാണ് ഈ നിയമനമെന്നാണ് ആരോപണം. 2016 ഓഗസ്റ്റ് 15 മുതല്‍ 2021 ഓഗസ്റ്റ് 15 വരെ 342 പേരെയാണു പിന്‍വാതിലിലൂടെ മത്സ്യഫെഡില്‍ നിയമിച്ചത്.

ഇപ്പോഴത്തെ ചെയര്‍മാന്‍ ടി.മനോഹരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നശേഷം 27 പേരെയും നിയമിച്ചു. നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും സിപിഎം നേതാക്കളുടെ നോമിനികളോ ബന്ധുക്കളോ ആണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഈ മാസം ഒടുവില്‍ നിയമസഭ കൂടാനിരിക്കെ സാമ്പത്തിക തട്ടിപ്പ്, പിന്‍വാതില്‍ നിയമനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുപോകുന്നതിനെതിരെ ഉന്നതതലത്തില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...