മത്തിമല മിനി ശുദ്ധജല പദ്ധതി കൂടുതൽ ഗുണഭോക്താക്കളിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

കവിയൂർ : പഞ്ചായത്തിലെ മത്തിമല (നെരിവുകാല) മിനി ശുദ്ധജല പദ്ധതി കൂടുതൽ ഗുണഭോക്താക്കളിലേക്കെത്തുന്നു. നിലവിൽ പത്തോളം കുടുംബങ്ങൾക്കു മാത്രം ജലവിതരണം നടത്തുന്ന പദ്ധതിയിൽ നിന്ന് ഇനി നൂറ്റി അൻപതോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റായ 49 ലക്ഷം രൂപ ഉപയോഗിച്ചാണു പഞ്ചായത്തിലെ 5, 6 വാർഡ് ഉൾപ്പെടുന്ന മത്തിമല പ്രദേശത്തു പദ്ധതി നടപ്പാക്കുന്നത്. കവിയൂർ ഗോകുലം പടിക്കൽ നിന്നു മത്തിമല നെരിവുകാലായിലെ നിലവിലുള്ള സംഭരണിയിലേക്കു പുതിയതായി ലൈൻ വലിച്ചു വെള്ളം എത്തിക്കുകയും ഇവിടെ നിന്നു നിലവിലുള്ള ഗാർഹിക ലൈനിലേക്കു വെള്ളം കിട്ടത്തക്ക വിധം പൈപ്പ് ലൈൻ കണക്ട് ചെയ്തു മത്തിമലയിലെ ജനങ്ങൾക്ക് എത്തിക്കുക എന്നുള്ളതാണ് പദ്ധതി. മത്തിമലയിൽ 1995 ൽ നിർമിച്ച 25000 ലീറ്റർ ശേഷിയുള്ള സംഭരണിയാണുള്ളത്. ഇതിൽ നിന്നാണു കൂടുതൽ സ്ഥലത്തേക്കു പൈപ്പ് ഇട്ട് കൂടുതൽ വീടുകളിലേക്കു വെള്ളം എത്തിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...