പാഠപുസ്തകങ്ങളില്‍ നിന്ന് മൗലാന അബുൽ കലാം ആസാദിനെ കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മൗലാന അബുൽ കലാം ആസാദിനെ കുറിച്ചുള്ള പരാമർശങ്ങൾ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എൻ.സി.ഇ.ആർ.ടി. പരിഷ്കരിച്ച പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നാണ് പാഠഭാഗം നീക്കം ചെയ്തത്. മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും എൻ.സി.ഇ.ആർ.ടി നേരത്തെ ഒഴിവാക്കിയിരുന്നു. പരിഷ്ക്കരിച്ച പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വാതന്ത്രസമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുല്‍ കലാം ആസാദിനെക്കുറിച്ചുളള പാരാമര്‍ങ്ങള്‍ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത്.

പുസ്തകത്തിലെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തിലാണ് മാറ്റം. കോണ്‍സ്റ്റിറ്റ്യുഷന്‍ അസംബ്ലിയില്‍ എട്ട് പ്രധാനപ്പെട്ട കമ്മറ്റികളുണ്ടായിരുന്നുവെന്ന് പാഠപുസ്തകത്തിലെ ഈ ഭാഗത്ത് പറയുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്റു,രാജേന്ദ്രപ്രസാദ്,സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്,അംബേദ്ക്കര്‍ എന്നിവരെല്ലാം കമ്മറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നാണ് പരിഷ്കരിക്കുന്നതിന് മുന്‍പുളള പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തില്‍ മൗലാന അബുൽകലാം ആസാദിന്റെ പേര് പൂര്‍ണ്ണമായും ഒഴിവാക്കി.

ഇതിനു പുറമെ ഇന്ത്യൻ യൂണിയനിലേക്കുള്ള ജമ്മു കശ്മീരിന്റെ പ്രവേശനമായി ബന്ധപ്പെട്ട ഭാഗവും നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും എന്‍.സി.ആര്‍ടി ഒഴിവാക്കിയത് വിവാദമായിരുന്നു. അതേസമയം, ഒരേ ക്ലാസിൽ തന്നെ സമാന സ്വഭാവമുള്ള പാഠങ്ങൾ വരുന്നത് കൊണ്ടാണ് ഒഴിവാക്കൽ എന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...