അസൗകര്യങ്ങളുടെ നടുവിൽ മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം അസൗകര്യങ്ങളുടെ നടുവിൽ. സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ മുകൾനിലയിലെ മേൽക്കൂര ശക്തമായി മഴപെയ്താൽ ചോരുന്നതാണ്. മേൽക്കൂരയുടെ പല ഭാഗങ്ങളിലും കോൺക്രീറ്റ് പാളികളായി അടർന്നുവീണ നിലയിലാണ്. കാലപ്പഴക്കമുള്ള കെട്ടിടം വർഷങ്ങൾക്കു മുൻപുതന്നെ പൊളിച്ചുപണിയേണ്ടതായിരുന്നു. നിലവിലെ ഓഫീസ് കെട്ടിടം പൊളിച്ചുപണിയുമ്പോൾ നഗരസഭാ നിയമമനുസരിച്ച് തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ റോഡിൽനിന്ന് മൂന്നുമീറ്റർ അകത്തേക്കു മാറ്റിനിർമിക്കേണ്ടിവരും.

പുതിയ താലൂക്ക് ഓഫീസ് കെട്ടിടം നിർമിച്ചത് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തോടു ചേർന്നാണ്. താലൂക്ക് ഓഫീസ് കെട്ടിടത്തിൽനിന്ന്‌ നിശ്ചിത അകലം പാലിക്കേണ്ടിവരുമ്പോൾ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ മതിയായ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകും. ഇപ്പോഴത്തെ കെട്ടിടനിർമാണച്ചട്ടങ്ങളനുസരിച്ച് സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നഗരത്തിൽത്തന്നെ മറ്റെവിടെയെങ്കിലും സ്ഥലംകണ്ടെത്തി പുതിയ കെട്ടിടം നിർമിച്ചോ സർക്കാരിന്റെ അധീനതയിലുള്ള മറ്റേതെങ്കിലും കെട്ടിടങ്ങളിലേക്കോ സബ് രജിസ്ട്രാർ ഓഫീസ് മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...