സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4380 രൂപയിലും പവന് 35,040 രൂപയിലുമാണ് ഇന്ന് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന് വെള്ളിയാഴ്ച വില കുത്തനെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആണ് ഇന്നലെ ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4380 രൂപയിലും പവന് 35,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഏപ്രിൽ മാസത്തിൽ സ്വർണം പവന് ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ 36,080 രൂപയാണ്. ഇത് മാർച്ചിലെയും ഏപ്രിലിലെയും ഉയർന്ന നിരക്കായിരുന്നു. ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ചിൽ സ്വർണം ഇടിഞ്ഞു നിന്നെങ്കിലും ഏപ്രിലിൽ വർധിക്കുന്ന പ്രവണത കാണിച്ചിരുന്നു. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. സ്പോട്ട് ഗോൾഡ് നിരക്ക് ഔൺസിന് 2.33 ഡോളർ കുറഞ്ഞ് 1768.91 നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...