കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ജൂൺ 4 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം നീട്ടി. ജൂണ്‍ നാല് വരെ മെയ് മാസത്തെ റേഷന്‍ വിഹിതം വാങ്ങാമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 31 ഉച്ച വരെ മുന്‍ഗണനാ വിഭാഗത്തിലെ എ എ വൈ റേഷന്‍ കാര്‍ഡുടമകള്‍ 92.12 ശതമാനവും പി എച്ച് എച്ച് റേഷന്‍ കാര്‍ഡുടമകള്‍ 87 ശതമാനവും ഉള്‍പ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രില്‍ 30-ാംതീയതിയില്‍ 70.75 ശതമാനം കുടുംബാംഗങ്ങള്‍ ആണ് ആ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നത്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷന്‍കടകളില്‍ ഇതിനോടകം എത്തിച്ചു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണ്ണസജ്ജമാണ്.

മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറയിച്ചു. അതേസമയം, റേഷന്‍ വിതരണം സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരുടെ ബില്‍ കുടിശ്ശികകള്‍ പൂര്‍ണമായും കൊടുത്തു തീര്‍ത്തു, റേഷന്‍ വിതരണം സാധാരണ നിലയില്‍ നടക്കുകയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...