ഇനി വർഷങ്ങളോളം താമസിക്കാം ; തായ്‌ലൻഡിലെ വിസ നിയമത്തിൽ വൻ മാറ്റം

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക്: ഇന്ത്യയിലെ പലരുടെയും സ്വപ്ന സ്ഥലമാണ് തായ്‌ലൻഡ്. സംസ്കാരം, പ്രകൃതി സൗന്ദര്യം, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങളാണ് അതിന് കാരണം. അവിടെ കുറച്ച് കാലം താമസിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല.ഇപ്പോഴിതാ അതിന് ഒരു കിടിലൻ അവസരം ഒരുക്കിയിരിക്കുകയാണ് തായ്‌ലൻഡ്.ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനമാണ് തായ്‌ലൻഡ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 93 രാജ്യങ്ങളിലെ സ‌ഞ്ചാരികൾക്ക് ഈ പദ്ധതി ഉപയോഗിക്കാം. അതോടൊപ്പം അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്.

തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ പരിഷ്കരണങ്ങൾ.ഓൺലെെൻ ജോലി ചെയ്യുന്നവരെയും വിദ്യാർത്ഥികളെയും ജോലികളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തായ്‌ലൻഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട സഞ്ചാരികളാണ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ദീർഘകാലം താമസിക്കുക എന്നതിനാലാണിത്. അടുത്ത മാസം മുതൽ പദ്ധതി നടപ്പിലാക്കുമെന്നാണ് അറിയാൻ കഴിയുന്നത്. 2023ൽ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്‌ലൻഡിൽ എത്തിയത്. പുതിയ പദ്ധതിയിലൂടെ അത് മൂന്ന് കോടിയിലധികമാക്കാനാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്. കൊവിഡിന് മുൻപ് 3.9 കോടി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് ; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ...

0
തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ...

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...