കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് സ്വർണ മോതിരം സമ്മാനം നൽകും ; പ്രഖ്യാപനവുമായി തമിഴ്‌നാട്ടിലെ സംഘടന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിനെ തല്ലിയ സി.ഐ,​എസ്.എഫ് കോൺസ്റ്റബിളിന് സ്വർണമോതിരം പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സംഘടന. ദ്രാവിഡ സംഘടനയായ ടി.ഡി.പി.കെയുടേതാണ് പ്രഖ്യാപനം. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകുമെന്നാണ് സംഘടന വാഗ്ദാനം ചെയ്തിരിക്കുന്നത്. കങ്കണയെ തല്ലിയ സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന്റെ വീട്ടിലേക്ക് സമ്മാനം അയച്ചു കൊടുക്കാനാണ് തീരുമാനം. കൊറിയർ കമ്പനി മോതിരം സ്വീകരിച്ചില്ലെങ്കിൽ വിമാനത്തിൽ ടി.ഡി.പി.കെ പ്രവർത്തകന്റെ കൈവശം കുൽവിന്ദർ കൗറിന്റെ വീട്ടിലേക്ക് സമ്മാനം എത്തിക്കും. പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനിക്കുമെന്നും ടി.ഡി.പി.കെ അറിയിച്ചു.

അതേസമയം കു​ൽ​വീ​ന്ദ​ർ​ ​കൗ​റി​ന് ​പി​ന്തു​ണ​യു​മാ​യി​ ​പ​ഞ്ചാ​ബ് ​കി​സാ​ൻ​ ​കോ​ൺ​ഗ്ര​സ് രംഗത്തെത്തി.​ ​വി​ഷ​യ​ത്തി​ൽ​ ​നി​ഷ്പ​ക്ഷ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​അ​ദ്ധ്യ​ക്ഷ​ൻ​ ​കി​ര​ൺ​ജി​ത് ​സിം​ഗ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​ഭ​വ​ത്തി​ൽ​ ​മൗ​നം​ ​പാ​ലി​ക്കു​ന്ന​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​ഭ​ഗ​വ​ന്ത് ​സിം​ഗ് ​മാ​നി​നെ​തി​രെ​ ​രൂ​ക്ഷ​വി​മ​ർ​ശ​ന​വും​ ​ഉ​ന്ന​യി​ച്ചു.​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കി​സാ​ൻ​ ​മോ​ർ​ച്ച​ ​നേ​താ​ക്ക​ൾ​ ​പ​ഞ്ചാ​ബ് ​ഡി.​ജി.​പി​യെ​ ​ക​ണ്ടു. സം​യു​ക്ത​ ​കി​സാ​ൻ​ ​മോ​ർ​ച്ച​ ​(​രാ​ഷ്ട്രീ​യേ​ത​ര​),​​​ ​കി​സാ​ൻ​ ​മ​സ്ദൂ​ർ​ ​മോ​ർ​ച്ച​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ ​സം​ഘ​ട​ന​ക​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കു​ൽ​വീ​ന്ദ​ർ​ ​കൗ​റി​ന് ​പി​ന്തു​ണ​യു​മാ​യി​ രംഗത്ത് വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...