ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന നിലപാടിൽ മാറ്റമില്ല – അണ്ണാ ഡി.എം.കെ

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് അ​ണ്ണാ ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി. സേ​ല​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി വ​ള​ർ​ന്നു​വെ​ന്ന അ​വ​കാ​ശ​വാ​ദം ശ​രി​യ​ല്ല. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18.80 ശ​ത​മാ​നം വോ​ട്ടു​ക​ൾ ബി.​ജെ.​പി സ​ഖ്യ​ത്തി​ന് ല​ഭി​ച്ച​പ്പോ​ൾ 2024ൽ 18.2 ​ശ​ത​മാ​നം മാ​ത്ര​മാ​ണ് നേ​ടി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ട്ടു ത​വ​ണ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്. 2019ൽ 33.5 ​ശ​ത​മാ​നം വോ​ട്ട് നേ​ടി​യ ഡി.​എം.​കെ​ക്ക് 2024ൽ ​ല​ഭി​ച്ച​ത് 26.93 ശ​ത​മാ​നം വോ​ട്ട് മാ​ത്രം. അ​തേ​സ​മ​യം അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ന് കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡി.​എം.​കെ​ക്ക് തി​രി​ച്ച​ടി​യെ​ന്ന മ​ട്ടി​ലു​ള്ള പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്. ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ജ​യി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ൾ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് അ​ണ്ണാ​മ​ലൈ​ക്ക് പ​ല സ്വ​പ്‌​ന​ങ്ങ​ളു​മു​ണ്ടാ​കു​മാ​യി​രി​ക്കും. സ്വ​പ്നം പൂ​വ​ണി​യാ​ത്ത നി​രാ​ശ​യി​ലാ​ണ് രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​ത്. അ​ണ്ണാ​മ​ലൈ​യെ പോ​ലു​ള്ള​വ​ർ നേ​തൃ​ത​ല​ത്തി​ലു​ള്ള​തി​നാ​ലാ​ണ് ബി.​ജെ.​പി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തു​വ​രെ ദേ​ശീ​യ ക​ക്ഷി​ക​ൾ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പി​ന്നീ​ട് കാ​ണാ​ത്ത ഭാ​വം ന​ടി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മാ​റി വ​രും. നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വെ​വ്വേ​റെ​യാ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്. 2026ൽ ​ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്നും അ​ണ്ണാ ഡി.​എം.​കെ സം​സ്ഥാ​ന ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും ഇ.​പി.​എ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...