ജില്ലാപഞ്ചായത്ത് : മായ അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മായ അനില്‍ കുമാറിന്റെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ഈ മണ്ഡലത്തിലെ അംഗം രാജി വെച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്‍പതിനാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അപ്പര്‍ കുട്ടനാടിന്റെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനം പുതിയ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാനാകണമെന്ന് തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. അജയകുമാര്‍, ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോര്‍ജ് എബ്രഹാം, ജെസി അലക്‌സ്, രാജി.പി.രാജപ്പന്‍,ജിജോ മോഡി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...