Friday, March 29, 2024 12:48 am

ഓക്കിടെൽ ഡബ്ല്യുപി21 സ്മാർട് ഫോണ്‍ വിപണിയില്‍

For full experience, Download our mobile application:
Get it on Google Play

ചൈന : ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡിന്റെ ഏറ്റവും പുതിയ പരുക്കൻ സ്മാർട് ഫോണായി ഓക്കിടെൽ ഡബ്ല്യുപി21 ( Oukitel WP21) അവതരിപ്പിച്ചു. 9,800 എംഎഎച്ച് ബാറ്ററിയാണ് പുതിയ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റചാർജിൽ 1,150 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയവും 12 മണിക്കൂർ തുടർച്ചയായ വിഡിയോ പ്ലേ സമയവും ലഭിക്കുമെന്നാണ് ഓക്കിടെൽ അവകാശപ്പെടുന്നത്.

Lok Sabha Elections 2024 - Kerala

ഓക്കിടെൽ ഡബ്ല്യുപി21 ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ അലിഎക്സ്പ്രസിൽ ലിസ്റ്റുചെയ്‌തിട്ടുണ്ട്. 12ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 299 ഡോളറാണ് വില. ബ്ലാക്ക് നിറത്തിലാണ് ഇത് വരുന്നത്. പുതിയ ഫോൺ നവംബർ 24 മുതൽ വിൽപനയ്‌ക്കെത്തും. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഓക്കിടെൽ ഡബ്ല്യുപി21ൽ 120Hz റിഫ്രഷ് റേറ്റും 396ppi പിക്സൽ ഡെൻസിറ്റിയുമുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,460 പിക്സൽ) ഡിസ്പ്ലേയും ഉണ്ട്. ഫോണിന്റെ പിൻഭാഗത്തു വൃത്താകൃതിയിലുള്ള ഡിസ്പ്ലേയുമുണ്ട്. ഇത് വഴി നോട്ടിഫിക്കേഷനുകൾ കാണാം.

സെൽഫിയോ വിഡിയോയോ എടുക്കുമ്പോൾ വ്യൂഫൈൻഡറായി ഉപയോഗിക്കുകയും ചെയ്യാം. 12 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ 6nm മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ. ഉപയോഗിക്കാത്ത അധിക സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ റാം 17 ജിബി വരെ വികസിപ്പിക്കാൻ കഴിയും. f/1.9 അപ്പേച്ചറുള്ള 64 മെഗാപിക്സലിന്റെ സോണി IMX686 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിലുള്ളത്. f/2.0 അപ്പേച്ചറുള്ള 20 മെഗാപിക്സൽ IMX350 നൈറ്റ് വിഷൻ ക്യാമറയും f/2.4 അപ്പേച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു.

മുൻവശത്ത് 20 മെഗാപിക്സലിന്റെതാണ് സെൽഫി ഷൂട്ടർ. 256 ജിബിയാണ് ഓൺബോർഡ് സ്റ്റോറേജ്. ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ വിപുലീകരിക്കാം. 4ജി, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ്, എൻഎഫ്സി, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഓക്കിടെൽ ഡബ്ല്യുപി21 ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. കൂടെ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്ക് ഫീച്ചറും ഉണ്ട്.

ഓക്കിടെൽ ഡബ്ല്യുപി21 ൽ 66W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 9,800 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഇത് 1,150 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം 68.5 മണിക്കൂർ വരെ സംസാര സമയം, 35 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയം, 12 മണിക്കൂർ വിഡിയോ പ്ലേബാക്ക് സമയം എന്നിവ ലഭിക്കുമെന്ന് പറയപ്പെടുന്നു. ഓക്കിടെൽ ഡബ്ല്യുപി21 റിവേഴ്സ് ചാർജിങ്ങും പിന്തുണയ്ക്കുന്നുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....