ലക്‌നൗ: ബിഎസ്പി സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ചെറുകിട വ്യാപാരി ആത്മഹത്യ ചെയ്തു. മൃതദേഹത്തിന് സമീപത്തുവെച്ച് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടുകോടി രൂപയാണ് പാര്‍ട്ടി നേതാവ് മായാവതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാനുള്ള സാഹചര്യം തനിക്കില്ലെന്നും താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ആത്മഹത്യാകുറിപ്പ് ഇയാള്‍ തന്നെ എഴുതിയതാണോയെന്നും പോലീസ് സംശയിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുറിപ്പാണോയെന്ന് പരിശോധിച്ച് വരികയാണെന്നും എഎസ്പി ഗോപിനാഥ് പറഞ്ഞു.
അതേസമയം ആത്മഹത്യ ചെയ്ത വ്യാപാരിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിഎസ്പി ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇയാള്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ആളാണെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.