പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ സി​പി​എം ശ​ര​ശ​യ്യ​യില്‍ ; ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ സി​പി​എം ശ​ര​ശ​യ്യ​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ര്‍​ട്ടി​ക്കാ​ണോ ഭ​ര​ണ​ത്തി​നാ​ണോ കൂ​ടു​ത​ല്‍ ദു​ര്‍​ഗ​ന്ധ​മെ​ന്ന കാ​ര്യം​മാ​ത്ര​മാ​ണ് സം​ശ​യ​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും സമ്പൂ​ര്‍​ണ ത​ക​ര്‍​ച്ച​യാ​ണ് ജ​നം കാ​ണു​ന്ന​ത്. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി പ്ര​ഖ്യാ​പി​ക്കും എ​ന്നാ​ണ് ജ​നം ക​രു​തി​യ​ത്. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത് പ്ര​ത്യേ​ക ത​രം ക്യാ​പ്സൂ​ള്‍ ആ​ണ്.

ശി​വ​ശ​ങ്ക​ര്‍ ക​ള്ള​പ്പ​ണ കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. ഭ​ര​ണ​വും പാ​ര്‍​ട്ടി​യും ട്രി​പ്പ് ഇ​ട്ട് കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ പാ​ര്‍​ട്ടി ഇ​ന്ന് ശ​ര​ശ​യ്യ​യി​ലാ​ണ്.

ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ത​ല​യി​ല്‍ എ​ല്ലാം കെ​ട്ടി​വ​ച്ച്‌ ര​ക്ഷ​പെ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. ലാ​വ്‌​ലി​നി​ലും പി​ണ​റാ​യി ചെ​യ്ത​ത് ഇ​ത് ത​ന്നെ​യാ​ണ്. ഇ​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​ലെ ശി​വ​ശ​ങ്ക​റി​ന്‍റെ സ​ഹാ​യം വ്യ​ക്ത​മാ​ണ്. ശി​വ​ശ​ങ്ക​റി​ന്‍റെ സ​ഹാ​യം എ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​ഹാ​യ​മാ​ണ്. ഇ​തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഇ​ല്ലേ?. മു​ഖ്യ​മ​ന്ത്രി തു​ട​ര്‍​ച്ച​യാ​യി ക​ള്ളം പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണ്. സ്പ്രിം​ഗ്ള​ര്‍, ബെ​വ്കോ, പ​മ്പ മ​ണ​ല്‍​ക​ട​ത്ത്, ഇ ​മൊ​ബി​ലി​റ്റി, ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി​ക​ള്‍ എ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ശി​വ​ശ​ങ്ക​ര്‍ ചെ​യ്ത​താ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള യു​ദ്ധം യു​ഡി​എ​ഫ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. എ​ല്ലാ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ലും ഒ​ന്നാം പ്ര​തി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...