ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകള്‍ മോഷ്ടിച്ച് കൊണ്ട് പോയെന്ന പരാതിയുമായി മേയർ: വീഡിയോ വ്യാജമെന്ന് പൊലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു ദിവസങ്ങളായിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. പൊങ്കാലയ്ക്കായി ഉപയോഗിച്ച ഇഷ്ടികകള്‍ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്നു മേയർ ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകി. എന്നാൽ മോഷ്ടിച്ച് കൊണ്ട് പോകുന്നു എന്ന തരത്തില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയത്.

പൊങ്കാലയ്ക്കായി ഒരു കോണ്‍ട്രാക്ടര്‍ ഇഷ്ടികകള്‍ നല്‍കിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ഈ ഇഷ്ടികകള്‍ കോണ്‍ട്രാക്ടര്‍ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോയാണ് ഇഷ്ടികകള്‍ മോഷ്ടിക്കുന്നുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി ഉപയോഗിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊങ്കാല കല്ലുകള്‍ സ്വകാര്യ വ്യക്തികള്‍ കടത്തുന്നുവെന്നു പറഞ്ഞ് വീഡിയോ പ്രചരിച്ചത്. തുടര്‍ന്ന് മേയര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...