പൊങ്കാലയ്ക്കെത്തിയവരിൽ നിന്ന് അമിത പാർക്കിങ് ഫീ തിരികെ വാങ്ങി നൽകി മേയർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നൽകിച്ച് മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം കൊയ്യുകയായിരുന്നു ഇയാൾ. മറ്റിടങ്ങളിൽ നിന്നും പൊങ്കാലയ്ക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വലിയ പുരയിടത്തിൽ നഗരസഭയുടെ അനുമതി പോലും വാങ്ങാതെയുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. ഒരു ഓൾട്ടോ കാർ പാർക്ക് ചെയ്യാൻ 400 രൂപയാണ് ഈടാക്കിയത്. വലിയ തുകയാണ് ടാക്‌സി കാറുകൾക്ക് പോലും ഈടാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ മേയർ വി.വി രാജേഷിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന് മേയർ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. ‘ഒരു ഓൾട്ടോ കാറിന് 400 രൂപയോ, തോന്ന്യാസം കാണിക്കരുത്,

ലൈസൻസില്ലാതെയാണ് നിങ്ങൾ ഇത് നടത്തുന്നത്, ഇത് ശരിയായ നടപടിയല്ല, ഒരു കാറിന് ഇത്രയും ഫീസ് ക്രൂരതയാണ്’ വിവി രാജേഷ് പറഞ്ഞു. എന്നാൽ 3 ദിവസം കണക്കാക്കിയാണ് പണം വാങ്ങിയതെന്നായിരുന്നു ഇയാളുടെ ന്യായീകരണം.ഇതോടെ പിഴയീടാക്കാൻ മേയർ തീരുമാനിച്ചു. പിഴ എഴുതാനായി തുടങ്ങിയതോടെ പരാതിക്കാർ ഇടപെട്ട് നടപടി വേണ്ടെന്നും പണം തിരികെ നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടതോടെയാണ് ഇയാൾ തടിയൂരിയത്. ഇത്തരം കൊള്ള ശ്രദ്ധയിൽപ്പെട്ടാൽ ഇനിയും കോർപ്പറേഷനെ വിവരം അറിയിക്കണമെന്ന് പറഞ്ഞാണ് മേയർ മടങ്ങിയത്. മേയറുടെ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും എത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...