ബിജെപി കൗൺസിലർ സു​ഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ സു​ഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്. കാപ്പ കേസ് പ്രതിയാണ് എന്ന് പോലീസ് ബോധ്യപ്പെടുത്തിയിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വ്യക്തമാക്കി. പോലീസിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് മേയർ വിവി രാജേഷ് ഉന്നയിച്ചത്. വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർ മനഃപൂർവം പ്രശ്നം ഉണ്ടാക്കുന്നു. വിപിന് ക്രിമിനൽ മാനസികാവസ്ഥയാണെന്നും നിർബന്ധിത അവധിയിൽ പോയ വിപിൻ്റെ അവധി ക്യാൻസൽ ചെയ്യിച്ചത് മുൻ എംഎൽഎയാണെന്നും മേയര്‍ ആരോപിച്ചു.

മറ്റു പരിപാടികൾ ക്യാൻസൽ ചെയ്ത് ഇന്ന് തന്നെ തിരുവനന്തപുരത്ത് പോകുമെന്നും വിപിൻ്റെ കുടുംബത്തെ കാണുമെന്നും വിവി രാജേഷ് പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും സുഗതന് പിന്തുണ നൽകും. പോലീസ് നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇന്നലെയാണ് വധശ്രമക്കേസിൽ ഒളിവിലായിരുന്ന വാഴോട്ടുകോണം കൌണ്‍സിലര്‍ സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയപ്പോള്‍ അനുയായികള്‍ പൊലീസിനെ വളഞ്ഞിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഗതനെ ഇന്ന് സെന്‍ട്രൽ ജയിലിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...