എക്‌സൈസിനെതിരെ പരാതിയുമായി ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടൽ മാനേജർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരിക്കേസിൽ സാക്ഷിയായ യുവതിയെ പ്രതിയായി ചിത്രീകരിച്ചതായി പരാതി. ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടൽ മാനേജരായ യുവതിയാണ് പരാതിക്കാരി. തന്റെ ചിത്രങ്ങൾ പ്രതിയെന്നന്ന രീതിയിൽ പുറത്തു വിട്ട എക്സൈസ് നടപടിക്കെതിരെയാണ് യുവതി രംഗത്തെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കും സിറ്റി പോലീസ് കമ്മിഷണർക്കും യുവതി പരാതി നൽകി. പിന്നാലെ പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടത്തുകയാണ് എക്സൈസ് അധികൃതർ.
മെയ് അഞ്ചിന് എക്സൈസ് നടത്തിയ ലഹരി പരിശോധനയ്ക്കു ശേഷം പുറത്തു വന്ന വീഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ എക്‌സൈസ് പുറത്തുവിട്ടത്. പരാതിക്കാരിയുടെ ചേരാനെല്ലൂരിലെ ഹോട്ടലിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 110.73 ഗ്രാം രാസലഹരിയും 1.85 ലക്ഷം രൂപയുമായി ഒരു യുവതി ഉൾപ്പെടെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. ഇവരുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് മാനേജരായ യുവതിയും ഉൾപ്പെട്ടത്.

ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ മാനേജരായ യുവതിയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ആളാണെന്ന് പലരും തെറ്റിദ്ധരിച്ചു. തുടർന്ന് യുവതിയുടെ വീട്ടിൽ പ്രശ്നമായി. ഇതോടെയാണ് തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി എക്സൈസ് ഡപ്യൂട്ടി കമ്മിഷണറെയും സിറ്റി പോലീസ് കമ്മിഷണറെയും സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...