എറണാകുളം ഡിസിസി സെക്രട്ടറി എം.ബി മുരളീധരൻ സിപിഎമ്മിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെഎറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി സി.പി എമ്മില്‍ ചേര്‍ന്നു. കൊച്ചി കോര്‍പറേഷന്‍ 41ാം ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ എം ബി മുരളീധരന്‍ ആണ് സി പി എമ്മില്‍ ചേര്‍ന്നത്. എം.സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് മുരളീധരന്‍ സിപിഎമ്മില്‍ ചേരുന്ന പ്രഖ്യാപനം നടത്തിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ച രീതിയില്‍ കടുത്ത എതിര്‍പ്പ് മുരളീധരന്‍ ഉയര്‍ത്തിയിരുന്നു. ഇന്നും അതേ കാര്യമാണ് അദ്ദേഹം ആവര്‍ത്തിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി തീരുമാനം അടക്കം എടുത്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സതീശന്റെ നേതൃത്വത്തിലാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചത്. ആരോടും ചോദിച്ചില്ലെന്നും പറഞ്ഞു. നേരത്തേ, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ.വി തോമസ് സി.പി.എം പ്രചാരണവേദിയിലെത്തി ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതിന്റെ പിന്നാലെയാണ് മറ്റൊരു പ്രധാന നേതാവ് സിപിഎമ്മിലെത്തിയത്. എറണാകുളത്തെ അറിയപ്പെട്ട എ ഗ്രൂപ്പുകാരനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്നു മുരളീധരന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...