വിടി ബൽറാമിനെ വീണ്ടും വികസന സംവാദത്തിന് വെല്ലുവിളിച്ച് എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തൃത്താല യുഡിഎഫ് സ്ഥാനാർത്ഥി വിടി ബൽറാമിനെ വീണ്ടും വികസന സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ എം ബി രാജേഷ്. സംവാദത്തിന് ക്ഷണിച്ചിച്ച് 24 മണിക്കൂറായിട്ടും മുൻ എംഎൽഎ കൂടിയായ വിടി ബൽറാമിന് മറുപടിയില്ലെന്നും ബഹുമാന്യനായ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ മാർച്ച് 22നാണ് കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് കാർഡും അതിനു മുമ്പുള്ള പത്തു വർഷത്തെ യു.ഡി.എഫ് ജനപ്രതിനിധിയുടെ പ്രോഗ്രസ്സ് കാർഡും മുൻനിർത്തി വിടി ബൽറാമിനെ എംബി രാജേഷ് സംവാദത്തിന് ക്ഷണിച്ചത്.

മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ മുന്‍ എം എല്‍ എ വി ടി ബല്‍റാമിനെ പരസ്യമായി വെല്ലുവിളിക്കുന്നു. തൃത്താലയില്‍ നിന്ന് പോയ മൂന്ന് മുന്‍ മന്ത്രിമാരും അഞ്ച് വര്‍ഷം മുന്‍പത്തെ എം എല്‍ എയും വികസന കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും ബൽറാം പ്രതികരിക്കാഞ്ഞതോടെയാണ് എം ബി രാജേഷ് വീണ്ടും വെല്ലുവിളിച്ച് രംഗത്തെത്തിയത്. രണ്ട് പ്രോഗ്രസ് റിപ്പോർട്ടുകൾ മുൻ നിർത്തി പരസ്യമായ സംവാദത്തിനാണ് ക്ഷണിക്കുന്നത്. ഇതൊരു വെല്ലുവിളിയായി ബൽറാം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എത്രയും പെട്ടന്ന് മറുപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം ബി രാജേഷ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...