‘എക്സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് എം ബി രാജേഷ് പരിശോധിക്കണം’ ; പരിഹസിച്ച് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മദ്യനയ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്നും എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. മദ്യനയത്തിൽ ചർച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. പക്ഷേ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തിൽ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടി. ഇക്കാര്യത്തിൽ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തിൽ റോളില്ല. വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിൽ ഗുണ്ടാ വാഴ്ചയാണെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബു പങ്കെടുത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. സംസ്ഥാനത്ത് പൊലീസ് ഗുണ്ട ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്. ജില്ലാ കമ്മിറ്റികളാണ് ഇപ്പോൾ എസ്പിമാരെ നിയമിക്കുന്നു. ഗുണ്ടകളാണ് കേരളം വാഴുന്നത്. ഇത് വലിയ നാണക്കേടെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. സംഭവം പൊലീസിന്റെ ആത്മ വീര്യം തകർത്തുവെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.വിഷയത്തില്‍ മുഖ്യമന്ത്രി നിസംഗത പാലിക്കുകയാണ്. കേരളം അപകടകരമായ നിലയിലാണ്. . ലഹരി, ഗുണ്ട സംഘങ്ങളുടെ കൈയ്യിലാണ് കേരളമെന്നും അവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ

0
തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ...

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

0
അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി...

പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്

0
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന്...