പ്രകടനപത്രിക നടപ്പാക്കുക എന്നതിനായിരിക്കും മുന്‍ഗണന : എം.ബി.രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രിസ്ഥാനം തൃത്താലയിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് എം.ബി.രാജേഷ്. സ്പീക്കര്‍ പദവിയില്‍നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്നും നല്ല അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതെ രാഷ്ട്രീയം പറയാന്‍ കഴിഞ്ഞുവെന്നത് നേട്ടമായി കാണുന്നുവെന്നും പ്രകടനപത്രിക നടപ്പാക്കുക എന്നതിനായിരിക്കും മുന്‍ഗണനയെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയിലൂടെയാണ് സ്പീക്കര്‍ പദവിയില്‍ നിന്ന് എംബി.രാജേഷ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. തദ്ദേശം, എക്സൈസ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുളളത്. സര്‍ക്കാരിലെ രണ്ടാമനായി കണക്കാക്കപ്പെട്ടിരുന്ന എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് മാറിയതോടെയാണ് രാജേഷിന് മന്ത്രിസഭയിലേക്കുള്ള വാതില്‍ തുറന്നത്.

എം.പി, സ്പീക്കര്‍ എന്നീ നിലകളിലുള്ള മികച്ച പ്രവര്‍ത്തനമാണ് തുണയായത്. വ്യത്യസ്ത സ്വഭാവമുള്ളതും വളരെ പ്രാധാന്യമുള്ളതുമായ രണ്ടു വകുപ്പുകള്‍ പുതിയമന്ത്രിക്ക് കൈകാര്യം ചെയ്യേണ്ടിവരും. ഗ്രാമവികസനം, നഗരകാര്യം എന്നീ വകുപ്പുകളെകൂടി സംയോജിപ്പിച്ചുകൊണ്ടുള്ള തദ്ദേശ വകുപ്പ് സര്‍ക്കാരിന്റെ  നയങ്ങളും പ്രധാന പദ്ധതികളും നടപ്പാക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...