കാര്‍ വാങ്ങാനായി വീട്ടമ്മയുടെ മാല പൊട്ടിച്ചു ; കൊച്ചിയില്‍ എംബിഎക്കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരന്‍ അറസ്റ്റില്‍. മാഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനാണ് പോലീസിന്റെ പിടിയിലായത്. ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചെറിയ ഇടവഴിയിലൂടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ മൂന്ന് മണിയോയോടെയാണ് മാല കവര്‍ന്നത്. ഇതിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

പുതിയ കാര്‍ വാങ്ങാനായി പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. സാമ്പത്തിക പ്രതിസന്ധിയും മോഷണം നടത്താന്‍ കാരണമായതായി പ്രതി പോലീസിനോട് പറഞ്ഞു. മോഷണം നടത്താന്‍ സോബിന്‍ എത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ബൈക്കിന്റെ നമ്പറില്‍ സോബിന്‍ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് സ്ഥലത്തെത്തിയതെന്ന് സോബിന്‍ പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....