ഗുജറാത്തിൽ റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർഥി മരിച്ചു ; സംഭവത്തിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഗാന്ധിന​ഗർ : ഗുജറാത്തിൽ പഠാൻ ജില്ലയിലെ മെഡിക്കൽ കോളേജിൽ റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർഥിയായ 18കാരൻ മരിച്ചു. സുരേന്ദ്രനഗർ ജില്ലയിലെ ജെസ്‌ദ സ്വദേശി അനിൽ നട്‌വർഭായ് മെഥാനിയയാണ് മരിച്ചത്. പാടാനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അനിൽ. സംഭവത്തിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തതായാണ് വിവരം. ശനിയാഴ്ച രാത്രി ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ അനിലിനെ മൂന്ന് മണിക്കൂറോളം സീനിയെഴ്സ് നിർത്തിയെന്നും തുടർന്ന് അനിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുക്കുകയാണെന്ന് വിവരത്തെ തുടർന്ന് ബന്ധുക്കളെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജിലെ റാഗിംഗ് വിരുദ്ധ സമിതിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. എഫ്ഐആറിൽ 15 മുതിർന്ന വിദ്യാർത്ഥികളുടെ പേരുണ്ടെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടത്തി സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും അതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...