എംസിഡി സംഘര്‍ഷം : ബിജെപിക്കെതിരെ പോലീസില്‍ പരാതി നല്‍കി എഎപി, കോടതിയെ സമീപിക്കാന്‍ ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എംസിഡിയില്‍ എഎപി-ബിജെപി സംഘര്‍ഷം തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയിയും എഎപി നേതാക്കളായ സരിക ചൗധരിയും അഷു താക്കൂറും ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കി. കമല മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. എംസിഡി സഭയ്ക്കുള്ളിലെ ബഹളത്തിനിടെ ബിജെപി കൗണ്‍സിലര്‍മാര്‍ എഎപിയുടെ വനിതാ അംഗങ്ങളെ ശാരീരികമായി ആക്രമിച്ചുവെന്നാണ് പരാതി.

മേയര്‍ ഷെല്ലി ഒബ്റോയ് ഇന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയെ കാണുമെന്നും എഎപി അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സഭയില്‍ ബഹളമുണ്ടാകുന്നത്. ഫെബ്രുവരി 27 ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് എഎപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ ഇന്ന് കോടതിയെ സമീപിക്കുമെന്ന് ബിജെപിയും അറിയിച്ചു.

ബിജെപിയുടെ രവി നേഗി, അര്‍ജുന്‍ മര്‍വ, ചന്ദന്‍ ചൗധരി എന്നിവര്‍ തന്നെ ആക്രമിച്ചതായി മേയര്‍ ഷെല്ലി ഒബ്റോയ് ആരോപിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് മനസിലാക്കിയ ബിജെപി അംഗങ്ങള്‍ ചെയറിനു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഷെല്ലി ഒബ്റോയ് പറഞ്ഞു. ഡല്‍ഹി മേയറെ എംസിഡി ഹൗസിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ എക്‌സിറ്റ് പോയിന്റില്‍ ബിജെപി കൗണ്‍സിലര്‍ അര്‍ജുന്‍ മര്‍വ അവരെ ആക്രമിച്ചതായി എഎപി നേതാക്കള്‍ ആരോപിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി ഷെല്ലി ഒബ്റോയ് അറിയിച്ചതിന് പിന്നാലെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.

ബിജെപിയുടെ ആവശ്യപ്രകാരമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത്. എന്നിട്ടും അവര്‍ ബഹളം സൃഷ്ടിച്ച് എന്നെ ആക്രമിക്കാന്‍ രംഗത്തിറങ്ങി. എന്നെ രക്ഷിച്ചതിന് വനിതാ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി. ബിജെപി അംഗങ്ങള്‍ എഎപി വനിതാ അംഗങ്ങളെ ശാരീരികമായി ആക്രമിച്ചു. പരാജയം അംഗീകരിക്കൂ ബിജെപി ഷെല്ലി ഒബ്റോയ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...