Wednesday, June 26, 2024 3:06 pm

എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് ആലപ്പുഴയില്‍ ; കൈയ്യോടെ പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ (22) ആണ് ലഹരി വിരുദ്ധ സ്കോഡും ഹരിപ്പാട് പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വന്നിറങ്ങിയ പ്രവീണിനെ പോലീസ് പിടികൂടിയത്. ഇയാൾ നിന്നും 12.53 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് നാട്ടിലേക്കു കൊണ്ടു വരുന്ന വഴിയാണ് പ്രവീൺ പിടിയിലായത്. കായംകുളം, വള്ളികുന്നം സ്റ്റേഷൻ പരിധികളിലായി നാലോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ലഹരിവിരുദ്ധ സ്കോഡിലെ നർക്കോട്ടിക് ഡി വൈ എസ് പി ബിനു, സന്തോഷ്, ഷാഫി, ഇല്യാസ്, ഹരികൃഷ്ണൻ, അനസ്, സതീഷ് എന്നിവരും ഹരിപ്പാട് എസ് ഐ ഗിരീഷ്, സുരേഷ്, വിനയൻ, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് കോഴിക്കോടും എംഡിഎംഎ മയക്കുമരുന്നടക്കം ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയെ ആണ് വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. 112ഗ്രാം എംഡിഎംഎ പ്രതിയുടെ കയ്യിൽനിന്നും വാഹനത്തിൽ നിന്നുമായി പോലീസ് പിടിച്ചെടുത്തു.

പിന്നീട് പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽഎസ് ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപന നടത്തിക്കിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരും. ഷക്കീൽ ഹർഷാദിന് മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പോലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളി നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം നീളുന്നു

0
കീഴ്‌വായ്പൂര് : മല്ലപ്പള്ളി പഞ്ചായത്ത് നാരകത്താനിയിലെ അങ്കണവാടിയുടെ നിർമാണം പൂർത്തിയാകുന്നതും കാത്ത്...

വിവാദ പരാമർശം : പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ്...

നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
വെണ്ണിക്കുളം : നവീകരണം നിലച്ച വാലാങ്കര – അയിരൂർ റോഡിൽ മുതുപാലയിൽ...

സ്പീക്കര്‍ പദവി : ഭരണപക്ഷം സമവായം ആഗ്രഹിച്ചില്ല ; തങ്ങൾ ഉദ്ദേശിച്ചത് ശബ്‌ദവോട്ടോടെ നടന്നെന്നും...

0
ന്യൂ ഡല്‍ഹി: ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍...