കണ്ണൂർ പഴയങ്ങാടിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പഴയങ്ങാടിയിൽ വാഹന അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി തഫ്സീർ, ചിറക്കൽ സ്വദേശി മുഹമ്മദ് മുഹസിൻ എന്നിവരാണ് പിടിയിലായത്. പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപം യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പ്രകടനത്തിനിടയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാറും ഒരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പഴയങ്ങാടി പൊലീസ് ഉദ്യോഗസ്ഥർക്ക് കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് നിർണ്ണായകമായത്.

പൊലീസ് ഇവരുടെ പേരുവിവരങ്ങൾ ചോദിച്ചപ്പോൾ പതറുകയും പോക്കറ്റിൽ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവരെ പരിശോധിച്ചപ്പോൾ പാന്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പിന്നീട് തഹസിൽദാരെ അടക്കം സ്ഥലത്തെത്തിച്ച് വാഹനം വിശദമായി പരിശോധിച്ചു. കാറിന്റെ എയർബാഗ് നീക്കം ചെയ്ത ഭാഗത്ത് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കൂടുതൽ ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതികൾ ലഹരി ഉപയോഗിച്ചാണോ വാഹനം ഓടിച്ചതെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...