കാറിന്റെ അടിയിൽ കാന്തപ്പെട്ടിയിൽ സൂക്ഷിച്ച് എംഡിഎംഎ കടത്തി ; 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന്‌ 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. കഴിഞ്ഞ ദിവസം രാവിലെ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടയിൽ കർണാടക രജിസ്ട്രേഷനുള്ള വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. വാഹനത്തെ പോലീസ് പിന്തുടർന്നപ്പോൾ വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെയും വിവരങ്ങൾ പരിശോധിച്ചതിൽ രണ്ടാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതികൾ സഞ്ചരിച്ച വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പരിശോധിച്ചപ്പോഴാണ് ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽനിന്ന് എംഡിഎംഎ കണ്ടെത്തുന്നത്. അതിശക്തമായ നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ചാണ് കാന്തപ്പെട്ടി തയ്യാറാക്കിയത്. പ്രതികൾ ഉപയോഗിച്ച വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധസേനയിലെ അംഗങ്ങളും ചേർന്നാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...