ഇരുപത് രൂപയ്ക്ക് ഊണ് : ജനകീയ ഹോട്ടലുകള്‍ വിസ്മൃതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിയ ജനകീയ ഹോട്ടലുകള്‍ പലതും വിസ്മൃതിയിലായി. പത്തനംതിട്ട ജില്ലയില്‍ 58 ജനകീയ ഹോട്ടലുകള്‍ ആയിരുന്നു ആരംഭിച്ചത്. എന്നാല്‍ ഇതില്‍ പകുതിയില്‍ കൂടുതലും പൂട്ടിയ നിലയിലാണ്. ഇരുപത് രൂപയ്ക്ക് ഊണ് വിളമ്പി സാധാരണക്കാരായ ആളുകളുടെ വിശപ്പ്‌ അകറ്റിയ ഹോട്ടലുകള്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ യൂണിറ്റുകള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നാല് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഈ യൂണിറ്റുകള്‍ വഴി പ്രവര്‍ത്തിച്ചിരുന്ന ജനകീയ ഹോട്ടലുകള്‍ നിരവധി കുടുംബങ്ങളുടെ വരുമാന മാര്‍ഗം കൂടിയായിരുന്നു. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ പലയിടത്തും അവസാനിച്ചിട്ടുണ്ട്. സാധനങ്ങളുടെ വില വര്‍ധനയും സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കുവാനുള്ള കാലതാമസവും  പദ്ധതിയെ പിറകോട്ടടിച്ചു. സാധനങ്ങളുടെ വിലക്കയറ്റമാണ് മറ്റൊരു കാരണം. ലോക്ക് ഡൌണ്‍ കാലഘട്ടത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ കമ്യൂണിറ്റി കിച്ചന്‍ സംവിധാനം വഴി നിരവധി ആളുകളുടെ വിശപ്പകറ്റിയിരുന്നു.

ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, കുറ്റൂര്‍, നിരണം, നെടുംപ്രം, പെരിങ്ങര, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം, റാന്നി, പഴവങ്ങാടി, റാന്നി അങ്ങാടി, പെരുനാട്‌, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചുചിറ, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, ഏറത്ത്, ഏഴംകുളം, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍, പന്തളം തെക്കേകര, തുമ്പമണ്‍, ആറന്മുള, തിരുവല്ല, കോന്നി തുടങ്ങിയ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലായിരുന്നു ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പകുതിയിലേറെയും പ്രവര്‍ത്തന രഹിതമായതോടെ സാധാരണക്കാരും തൊഴിലാളികളും അടങ്ങുന്ന ഒരു ജനവിഭാഗം പ്രതിസന്ധിയിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...