മെഡിസെപ്പ് പദ്ധതി ; മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ സേവനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഫെറ്റോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ സേവനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ചും ധര്‍ണയും നടത്തി ഫെറ്റോ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കളക്‌ട്രേറ്റിലേക്കാണ് ഫെറ്റോ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടുകൂടി മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സുരേഷ് കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതിയെന്ന് കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ സേവനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല പദ്ധതിയില്‍ ഉള്‍പ്പെട്ട പല സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിക്കുക കൂടി ചെയ്യുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ജീവനക്കാരുടെ സംഘടനകളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ട ഈ തട്ടിക്കൂട്ട് പദ്ധതിയില്‍ നിരവധി പോരായ്മകളാണ് നിലനില്‍ക്കുന്നത്.

സര്‍ക്കാര്‍ വിഹിതമോ പങ്കാളിത്തമോ ഇല്ലാതെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുകയില്‍ നിന്നും മാത്രം പണം പിടിച്ചെടുക്കുന്ന പദ്ധതിയില്‍ മതിയായ ചികിത്സ ലഭ്യമാകണമെന്നുള്ളത് അവകാശമാണ്. ആയതിനാല്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടുകൂടി മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി. നായര്‍ അധ്യക്ഷത വഹിച്ചു. കേരള എന്‍.ജി.ഒ.സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന സമിതി അംഗം പി. അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി ജി. അനീഷ്, കെ. ജി. ഒ. സംഘ് ജില്ലാ പ്രസിഡന്റ് ജി. കണ്ണന്‍, എന്‍. ടി. യു. ജില്ലാ പ്രസിഡന്റ് ജെ. രാജേന്ദ്രന്‍എന്നിവര്‍ പ്രസംഗിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി എസ്.ഗിരീഷ് സ്വാഗതവും ജില്ലാ ട്രഷറര്‍ എന്‍. രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...