തൃശ്ശൂര്‍: ജനകീയ വിഷയങ്ങളില്‍ പ്രാദേശിക മാധ്യമങ്ങളുടെയും, പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെയും ഇടപെടല്‍ അഭിനന്ദനാര്‍ഹമെന്ന് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജന: സെക്രട്ടറി ഋഷി പല്‍പു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തലപ്പിള്ളി താലൂക്ക് കമ്മിറ്റിയുടെ സാമൂഹ്യ സേവനങ്ങള്‍ക്കുള്ള അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്ക് വേണ്ടി പോരാടാന്‍ പ്രഥമഘട്ടങ്ങളില്‍ പ്രാദേശിക ദൃശ്യപത്ര മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് സുസ്ത്യര്‍ഹമാണ്. ദരിദ്രന്റെയും ദാനശീലന്റെയും വിശേഷങ്ങള്‍ നാടിനെ അറിയിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ഋഷി പല്‍പു പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം മനോജ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാധാകൃഷ്ണന്‍, രാജശേഖരന്‍ കടമ്പാട്ട്, ഫ്രാന്‍സിസ് തേര്‍മഠം, അഖില്‍ ചിറ്റണ്ട, ബെന്‍, നിധിഷ്, ശിവപ്രസാദ് പട്ടാമ്പി, റസല്‍, സജില്‍ രാജ്, അഖില്‍ പുതുരുത്തി, തുടങ്ങിയവര്‍ പങ്കെടുത്തു.