മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ; സിഐയ്ക്കു സ്ഥലം മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐയ്ക്കു സ്ഥലംമാറ്റം. ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെ മര്‍ദ്ദിച്ച കണ്ണൂര്‍ ചക്കരക്കല്‍ സിഐ എ. വി ദിനേശനെയാണ് സ്ഥലം മാറ്റിയത്. വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റം.

കഴിഞ്ഞ ശനിയാഴ്ച്ച മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തുവെച്ചായിരുന്നു സിഐ വിനോദ് മനോഹരനെ മര്‍ദ്ദിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മുണ്ടയാട് ഹോട്ട് സ്പോട്ട് മേഖലയല്ല. എന്നിട്ടും വാഹനത്തില്‍ നിന്ന്  ചാടിയിറങ്ങി ആക്രോശിച്ചുകൊണ്ട് മനോഹരനടക്കമുള്ളവര്‍ നിന്ന കടയിലേക്കു കയറിയ സിഐ സാധനങ്ങള്‍ വാങ്ങാന്‍ നിന്നവരെ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരനെ കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.

മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞ് അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു. ഏതെങ്കിലും കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ ഫോട്ടോയും എടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന്‍ മോറായി.

The post മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ; സിഐയ്ക്കു സ്ഥലം മാറ്റം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...