കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്‍റൈനില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക്ഡൗണിനിടെ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് പോയി തിരികെയെത്തിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍ ക്വാറന്‍റൈനില്‍. ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസം ക്വാറന്‍റൈനില്‍ പോകാന്‍ എറണാകുളത്തെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ജസ്റ്റിസ് മണികുമാര്‍ കഴിഞ്ഞ ദിവസമാണ് തിരികെ കൊച്ചിയിലെത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതിയോടെയായിരുന്നു മടങ്ങിവരവ്. വാളയാറില്‍ വെച്ച്‌ ആരോഗ്യവകുപ്പ് അധികൃതര്‍ ചീഫ് ജസ്റ്റിസിനെയും സ്റ്റാഫിനെയും പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്.

ചെന്നൈയില്‍ നിന്നെത്തിയ ജസ്റ്റിസ് മണികുമാര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചീഫ് ജസ്റ്റിസിന് ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ്, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി വിരമിക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ ചടങ്ങ് ഓണ്‍ലൈനിലൂടെയാക്കാനാണ് കോടതി അധികൃതര്‍ ആലോചിക്കുന്നത്.

The post കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്‍റൈനില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....