കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ ത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മകനാണ് ഭീഷണി മുഴക്കിയതെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ശിവദാസന്‍ കരിപ്പാലിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ സഹോദരന്റെ മകന്‍ അഡ്വ.സി.സത്യനാണ് ഭീഷണി സന്ദേശമയച്ചതെന്നും ഇദ്ദേഹം പറയുന്നു. കണ്ണൂര്‍ മീഡിയയിലാണ് ശിവദാസന്‍ ജോലിചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും മുഖ്യമന്ത്രിയെന്നത് അദ്ദേഹത്തിനു പാര്‍ട്ടി നല്‍കിയ ഒരു ചുമതലയാണെന്നും അദ്ദേഹമത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ടുതന്നെമുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ലെന്ന ഭീഷണിയാണ് വാട്‌സാപ്പ് സന്ദേശത്തിലുള്ളത്. ഇദ്ദേഹത്തിന്റ വാട്‌സാപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്.