ജയ്പൂര്‍: ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്തത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.ജയ്പൂരിലെ മാന്‍ സരോവര്‍ പോലിസ് സ്റ്റേഷന്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
രണ്ട് മാധ്യമപ്രവര്‍ത്തകര്‍ രാത്രി 11: 30 ന് ഭക്ഷണം കഴിക്കാന്‍ ഒരു ധാബയില്‍ പോയിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘം മോട്ടോര്‍ സൈക്കിളില്‍ ഇതേ ധാബയിലേക്ക് വരികയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയായിരുന്നു.
തര്‍ക്കത്തിന് പിന്നാലെ അഭിഷേക് സോണി എന്ന പത്രപ്രവര്‍ത്തകന് തലയ്ക്ക് അടിയേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ആക്രമണകാരികളെ തിരിച്ചറിയാന്‍ ചില സൂചനകള്‍ ലഭിച്ചെന്നും അവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു.