ഡല്‍ഹിയില്‍ ഹിന്ദു മഹാപഞ്ചായത്ത് റിപോര്‍ട്ട് ചെയ്യാനെത്തിയ ഏഴ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബുരാരി മൈതാനത്ത് നടക്കുന്ന ഹിന്ദു മഹാപഞ്ചായത്ത് റിപോര്‍ട്ട് ചെയ്യാനെത്തിയ ഏഴ് മാധ്യമപ്രവര്‍ത്തകരെ ഹിന്ദുത്വര്‍ ആക്രമിച്ചു. പോലിസിന്റെ അനുമതിയില്ലാതെയാണ് 200-250 പേര്‍ പങ്കെടുത്ത മൂന്നര മണിക്കൂര്‍ യോഗം പൊതുഇടത്ത് നടന്നത്. എന്തുകൊണ്ടാണ് ഇതുപോലൊരു പരിപാടി നടന്നിട്ടും തടയാതിരുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ തള്ളിതാഴെയിടുകയും ഐഡി കാര്‍ഡില്‍ നിന്ന് പേര് മനസ്സിലാക്കി മുസ്ലിം മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി കഠിനമായി മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടവരില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായ അര്‍ബാബ് അലി, മീര്‍ ഫൈസല്‍, ഫോട്ടോഗ്രഫര്‍ മെഹര്‍ബാന്‍, എന്നിവര്‍ ഉള്‍പ്പെടുന്നു.

ആക്രമണം നേരിട്ട മേഘ്‌നാഥ് ബോസ് ദി ക്വിന്റിലാണ്. ആക്രമിക്കപ്പെട്ട ശിവംഗി സക്‌സേനയും റോനക് ഭട്ടും ന്യൂസ് ലാന്‍ട്രിയിലാണ്. മര്‍ദ്ദനമേറ്റവരിര്‍ മറ്റൊരു മുസ് ലിം മാധ്യമപ്രവര്‍ത്തകനുമുണ്ട്. അദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. വിദ്വേഷപ്രസംഗം നടത്തി ഹരിദ്വാറില്‍ അറസ്റ്റിലായ യതി നരസിംഹാനന്ദ് ആണ് യോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖന്‍. സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രീത് സിങ്ങാണ് മുഖ്യ സംഘാടക. ഇവര്‍ക്കെതിരേ നേരത്തെയും സമാനമായ പരിപാടി സംഘടിപ്പിച്ചതിന് കേസുണ്ട്. മുസ്ലിംകളെ ആയുധമെടുത്ത് ആക്രമിക്കാന്‍ യതി നരസിംഹാനന്ദ് ആഹ്വാനം ചെയ്തത് ഇതേ യോഗത്തില്‍ വച്ചാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...