ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്നുകളഞ്ഞ കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടങ്ങവിള കിരണ്‍ നിവാസില്‍ പ്രവീണ്‍ (24) ആണ് അറസ്റ്റിലായത്. മാര്‍ച്ച്‌ 19ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാര്‍ത്തികപ്പള്ളി ജംഗ്ഷന് വടക്കുവശം വെച്ച്‌ സ്കൂട്ടറില്‍ യാത്ര ചെയ്തു വരികയായിരുന്ന വെട്ടുവേനി നിഷാ ഭവനത്തില്‍ നിഷയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. നേരത്തെ തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂര്‍ വരവിളകത്തു വീട്ടില്‍ ഹക്കീം (27) നെ കഴിഞ്ഞ ആഴ്ച തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവ ദിവസം കായംകുളം എല്‍ഐസി ഓഫീസില്‍ പോയി തിരികെ അമ്മയോടൊപ്പം സ്കൂട്ടറില്‍ വരികയായിരുന്ന നിഷയെ ദേശീയപാത മുതല്‍ പിന്തുടര്‍ന്ന രണ്ടംഗസംഘം കാര്‍ത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച്‌ മാലപൊട്ടിച്ചു കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ഹൈവേയില്‍ എത്തിയ ഇവര്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്നു. തെറ്റായ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലായിരിന്നു പ്രതികളുടെ യാത്ര. മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രവീണ്‍ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതി പ്രദേശത്തുണ്ടായ കത്തി കുത്തിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...