തിരുവനന്തപുരം : മാധ്യമപ്രവർത്തകരെ കൊവിഡ് വാക്സീൻ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഉത്തരവ് ഉടൻ പുറത്തിറങ്ങും. തമിഴ്നാട് , കർണാടക , ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകർക്ക് വാക്സീൻ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മാധ്യമ പ്രവർത്തകരെ കൊവിഡ് വാക്സീൻ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു
RECENT NEWS
Advertisment