സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം : അഡ്വ. പി. സതീദേവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാധ്യമങ്ങള്‍ വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കി ഇടപെടുകയും സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനവുമാണ് സ്വീകരിക്കേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി. പത്തനംതിട്ടയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കുന്ന തരത്തിലേക്ക് മാറണം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖ എന്ന പേരില്‍ 2022 ല്‍ കൈപുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ച് വനിത കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി.

മാധ്യമങ്ങള്‍ മാതൃകപരമായ രീതിയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണം. സ്ത്രീപക്ഷ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ തിരുത്ത് അനിവാര്യമായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. സംസ്ഥാനത്തെ തീരദേശം, ഗോത്ര, പ്ലാന്റേഷന്‍ മേഖലകളില്‍ കമ്മീഷന്റെ നേതൃത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഗാര്‍ഹികം, തൊഴിലിടം തുടങ്ങി വിവിധ മേഖലയില്‍ സത്രീക്ക് പരിരക്ഷ നല്‍കാനുള്ള സംരക്ഷണ നിയമം നിലവിലുണ്ട്. പാര്‍ശ്വവല്‍കരിക്കപ്പെട്ട സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിനായി എല്ലാ ജില്ലകളിലും പ്രതിമാസം കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് നടത്തുന്നുണ്ട്.

വനിതാ കമ്മീഷന്റെ പ്രവര്‍ത്തനത്തിലൂടെ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളെ അഭിമുഖികരിക്കാനും തരണം ചെയ്യാനും സാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പല പ്രശ്‌നങ്ങളിലും കമ്മീഷന്‍ ഇടപെടുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെയാണ് മാധ്യമങ്ങള്‍ ഓരോ വിഷയവും സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെപ്പറ്റി ബോധ്യമുള്ളവരാക്കി മാറ്റുന്ന മാധ്യമപ്രവര്‍ത്തനമാണ് ശില്‍പശാലയുടെ ലക്ഷ്യമെന്നും പി.സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗം അഡ്വ.എലിസബേത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട പ്രസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചത്.

സ്ത്രീ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമ വ്യവസ്ഥയില്‍ വന്ന മാറ്റം സംബന്ധിച്ച് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. വി.എല്‍ അനീഷ ക്ലാസ് നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി.ജോണ്‍, വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രന്‍, അഡ്വ.പി കുഞ്ഞായിഷ, പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍, വൈസ് പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍, ജോയിന്റ് സെക്രട്ടറി ബിനിയ ബാബു, മാധ്യമ പ്രവര്‍ത്തകര്‍, വനിതാ കമ്മീഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...