നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് ജില്ലയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനനദിനം മുതല്‍ കന്നുകുട്ടികളുടെ വളര്‍ച്ച, ആരോഗ്യം, പോഷണം, പ്രജനനം എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിന് നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് (ഡിജിറ്റല്‍ സ്പെഷ്യല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാം (ഡി-എസ്എല്‍ബിപി) ജില്ലയില്‍ തുടക്കം. കന്നുകാലികളുടെ ആദ്യ ഗര്‍ഭധാരണ പ്രായം, ആദ്യ പ്രസവ പ്രായം എന്നിവ കുറച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക പ്രോല്‍സാഹനങ്ങളും നല്‍കി വരുമാനം ഉയര്‍ത്തുക, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കന്നുകാലി ആശ്രിതത്വം കുറച്ച് സ്വയംപര്യാപ്ത ക്ഷീരമേഖല സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കന്നുകുട്ടികളുടെ രജിസ്ട്രേഷന്‍, ഇയര്‍ ടാഗിംഗ്, വാക്സിനേഷന്‍, ധാതുമിശ്രിത വിതരണം, കൃത്രിമ ഗര്‍ഭധാരണം, ഗര്‍ഭനിര്‍ണയം, വളര്‍ച്ച വിലയിരുത്തല്‍ എന്നിവ ഘട്ടംഘട്ടമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഉറപ്പാക്കും. തീറ്റ സംഭരണം, വിതരണം, ഡേറ്റാ രേഖപ്പെടുത്തല്‍ എന്നിവ ക്ഷീര സഹകരണ സംഘങ്ങള്‍ നിര്‍വഹിക്കും.
കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഇ-സമൃദ്ധ സോഫ്‌റ്റ്വെയറിലൂടെ പദ്ധതിയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് രേഖപ്പെടുത്തും. ജില്ലയില്‍ 800 കന്നുകുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന പ്ലാന്‍ ബജറ്റില്‍ നിന്നുള്ള 49.68 ലക്ഷം രൂപയാണ് 800 കന്നുകുട്ടികള്‍ക്കായുള്ള ആകെ പദ്ധതിവിഹിതം.

ഒരു പശുക്കുട്ടിയെ വളര്‍ത്തി അതിന്റെ ആദ്യ പ്രസവം എത്തുന്നത് വരെയുള്ള ആകെ ചെലവിന്റെ 50 ശതമാനം തുക അതായത് പരമാവധി 30,000 രൂപ സബ് സിഡിയായി കര്‍ഷകന് ലഭിക്കും. ക്ഷീരമേഖലയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക, കന്നുകാലികളുടെ ജനിതകഗുണം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപകല്‍പ്പന ചെയ്ത സ്പെഷ്യല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമിനെയാണ് ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ സ്പെഷ്യല്‍ ലൈവ്സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...