കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയും വിദ്യാര്‍ത്ഥികളുമായുളള ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയും വിദ്യാര്‍ത്ഥികളുമായുളള ചോദ്യോത്തര പരിപാടിയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാദ്ധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. മുകളില്‍ നിന്നുളള നിര്‍ദ്ദേശം അനുസരിച്ചാണ് മാദ്ധ്യമങ്ങളോട് പുറത്തിറങ്ങാന്‍ പറഞ്ഞതെന്നാണ് വോളന്റിയര്‍മാര്‍ പറയുന്നത്.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയോട് മുഖ്യമന്ത്രി ദേഷ്യപ്പെടുന്ന വീഡിയോ നേരത്തെ വിവാദമായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വൈറലായ വീഡിയോ സംവാദ പരിപാടിക്ക് തന്നെ ക്ഷീണമായി മാറിയിരുന്നു. പ്രസ്‌തുത വിഷയമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ എം എസ് എഫ് വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പരിപാടിയ്‌ക്ക് ബദലായി തെരുവില്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ എം എസ് എഫുകാര്‍ പ്രതിഷേധം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...